Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു

മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
, ശനി, 29 മെയ് 2021 (14:34 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. മറ്റ് ജില്ലകളിലേത് പീലെ സാധാരണ ലോക്ക്ഡൗണാകും തിങ്കളാഴ്‌ച മുതൽ ജില്ലയിൽ ഉണ്ടാവുക.
 
കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. രോഗവ്യാപനം കുറഞ്ഞതോടെ മറ്റ് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കഴിഞ്ഞയാഴ്‌ച്ച പിൻവലിച്ചെങ്കിലും മലപ്പുറത്ത് തുടരുകയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.3 ആയതോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനമായത്.
 
അതേസമയം ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചിട്ടില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് അറിയിപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്, അപ്പീൽ നൽകുമെന്ന് മുസ്ലീം ലീഗ്