Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ സ്വകാര്യ ആശുപത്രിയിൽ വൻതീപിടുത്തം

ആശുപത്രിയിൽ തീപിടുത്തം

തൃശൂർ സ്വകാര്യ ആശുപത്രിയിൽ വൻതീപിടുത്തം
, വെള്ളി, 7 ഏപ്രില്‍ 2017 (07:36 IST)
തൃശൂരിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്നിബാധ ഉണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയിൽ ഇലക്ട്രാണിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീപടർന്നത്. ഫയര്‍ ഫോഴ്സും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി.
 
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ആശുപത്രി മുഴുവൻ പുക പടർന്നു. ഇതു മുലം രോഗികൾക്ക് ശ്വാസം മുട്ടലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെ 130 രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ആർക്കും കാര്യമായ അപകടമൊന്നുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൌജന്യം നിര്‍ത്തലാക്കാന്‍ ജിയോയോട് ട്രായ്, അനുസരിക്കുമെന്ന് റിലയന്‍സ്; യൂസര്‍മാര്‍ക്ക് തിരിച്ചടി