Webdunia - Bharat's app for daily news and videos

Install App

കേരളാ പൊലീസിനെ കുറിച്ച് ഇത്ര പ്രതീക്ഷിച്ചില്ല; ഒരു ചെറിയ കൈയ്യബദ്ധം പറ്റി, അല്ലായിരുന്നെങ്കില്‍ പിടിവീഴില്ലായിരുന്നെന്നു ഗബ്രിയേല്‍

രണ്ട് അബദ്ധം പറ്റി; അല്ലെങ്കിൽ പിടി വീഴില്ലായിരുന്നെന്നു ഗബ്രിയേൽ

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (08:53 IST)
ഹൈടെക് മോഷണത്തിനിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണു തട്ടിപ്പു നടന്ന എടിഎം പൊലീസ് കണ്ടെത്താനും താന്‍ അറസ്റ്റിലാകാനും കാരണമെന്നു മരിയന്‍ ഗബ്രിയേല്‍. ഒന്ന് ആല്‍ത്തറയിലെ എടിഎം മുറിയില്‍ സ്ഥാപിച്ച ക്യാമറയും റൗട്ടറും തിരികെയെടുത്തില്ല. രണ്ട് പൊലീസ് ഇത്രവേഗം നീങ്ങില്ലെന്ന് വിശ്വാസത്തില്‍ രണ്ടു നാള്‍ കൂടി മുംബൈയില്‍ തങ്ങി. 
 
സംഘത്തിലെ മറ്റുള്ളവര്‍ പറഞ്ഞതനുസരിച്ചു എന്നല്ലാതെ തട്ടിപ്പിന്റെ സാങ്കേതിക വിദ്യയെകുറിച്ച് തനിക്കു വലിയ അറിവില്ലെന്നു നിലപാടിലാണു ഗബ്രിയേല്‍. തന്റെ അറസ്റ്റിനു ശേഷവും മുംബൈയില്‍ നിന്നു പണം പിന്‍വലിക്കുന്നയാളുടെ വിളിപ്പേര് മാത്രമേ അറിയൂ എന്നും ഇയാള്‍ പറഞ്ഞു. റുമേനിയയില്‍ നിന്ന് ഒരുമിച്ചു പദ്ധതിയിട്ടാണു സംഘം വിവിധ ദിവസങ്ങളിലായി മുംബൈയില്‍ എത്തിയത്. 
 
മുംബൈയില്‍ തട്ടിപ്പു നടത്തി പണം സമ്പാദിച്ച ശേഷം മടങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, അവിടത്തെ എടിമ്മുകളിലെ തിരക്കു കാരണം കേരളത്തിലേക്ക് എത്തുകയായിരുന്നു. തലസ്ഥാനത്തു നാല് ഹോട്ടലുകളിലായി തങ്ങി നഗരത്തിലെ അന്‍പതിലേറെ എടിഎമ്മുകള്‍ പരിശോധിച്ചു. ഇതില്‍ റൗട്ടര്‍ ഘടിപ്പിക്കാന്‍ ഏറ്റവും സൗകര്യം ആല്‍ത്തറയിലെ എടിഎമ്മില്‍ മാത്രമായിരുന്നു. ആദ്യം ഒരു ക്യാമറ സ്ഥാപിക്കുകയും പിന്നീട് ഇത് ഇളക്കിമാറ്റി മറ്റൊന്നും സ്ഥാപിക്കുകയുമായിരുന്നു.  ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതിനാലാണു മുഖം മറയ്ക്കാതെ എടിഎമ്മില്‍ പ്രവേശിച്ചത്. മടങ്ങാനുള്ള തീരുമാനിച്ചതാണു തട്ടിപ്പിലെ പിടിക്കപ്പെടാന്‍ കാരണം. 
 
ചോര്‍ത്തിയ വിവരങ്ങളുമായി ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലുമാണു മുംബൈയിലെത്തിയത്. മറ്റു രണ്ടുപേരില്‍ ഒരാള്‍ ചെന്നൈ വഴിയും രണ്ടാമന്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും രാജ്യം വിട്ടു. 300 വ്യാജ കാര്‍ഡുകളുണ്ടാക്കി. ഇവ ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലും ചേര്‍ന്നു പങ്കിട്ടെടുത്തു. ഗബ്രിയേല്‍ പിടിയിലാകുന്നതിന്റെ തലേ ദിവസം ഫ്‌ളോറിന്‍ വിദേശത്തേക്ക് കടന്നു. 
 
ബള്‍ഗേറിയയില്‍ നിന്നാണു ക്യാമറയും റൗട്ടറും വ്യാജ കാര്‍ഡുകളും വാങ്ങിയതെന്ന് ഗബ്രിയേല്‍ പൊലീസിനോട് പറഞ്ഞു. ഇവ കേരളത്തിലെത്തിയ ശേഷം കൂട്ടിയോജിപ്പിച്ചു. പ്രതികളിലൊരാളായ ഫ്‌ളോറില്‍ ഇയോണിന് ഈയിടെ ചെന്നൈയില്‍ നടന്ന എടിഎം തട്ടിപ്പില്‍ പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അവിടെ മൂന്നുപേര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു സമാന രീതിയില്‍ റൗട്ടര്‍ സ്ഥാപിച്ചു തട്ടിപ്പിനു ശ്രമിച്ചത്. മറ്റ് പ്രതികള്‍ക്കായി ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിലും തട്ടിപ്പ് കോളുകള്‍!

ശ്രീചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നടതുറന്നു

ആരെയാണ് ഷുഗര്‍ ഡാഡി എന്ന് വിളിക്കുന്നത് ? ഈ ബന്ധത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് കാരണം ഇതാണ്

സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്

Israel Iran war:ഇസ്രായേൽ ആക്രമണത്തിന് മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാൻ ഇറാൻ ഉപയോഗിച്ചത് റഷ്യൻ ടെക്നോളജി

അടുത്ത ലേഖനം
Show comments