Publish Date: Fri, 14 Aug 2020 (08:12 IST)
Updated Date: Fri, 14 Aug 2020 (08:15 IST)
തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. വെമ്പായം ഗ്രാമപഞ്ചായത്തിലെ കുറ്റിയാണി, അയിരൂപ്പാറ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊളിച്ചിറ, അഴൂര്‍ എല്‍.പി.എസ്, കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം(നെല്ലിക്കുന്ന് പ്രദേശം), തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവയ്ക്കോണം, കുമിളി, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ പൂലന്‍തറ, ശാന്തിഗിരി, തീപ്പുകല്‍, ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍(തോട്ടുമുഖം പ്രദേശം), മടവൂര്‍ ഗ്രാമപഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ് എന്നിവിടങ്ങളും കണ്ടെയിന്‍മെന്റായി.
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുര്യാത്തി വാര്‍ഡ്, എം.എസ്.കെ നഗര്‍, ശിങ്കാരത്തോപ്പ് കോളനി, കാഞ്ഞിരംപാറ വി.കെ.പി നഗര്‍ കോളനി, വഞ്ചിയൂര്‍ അംബുജവിലാസം റോഡിലെ ലുക്ക്സ് ലെയിന്‍ എന്നീ പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതു പരീക്ഷകള്‍ നടത്താന്‍ പാടില്ല.