Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 890 പേര്‍; ആകെ 20618 പേര്‍

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 890 പേര്‍; ആകെ  20618 പേര്‍

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 22 ജൂണ്‍ 2020 (10:50 IST)
ഇന്നലെ ജില്ലയില്‍ പുതുതായി  890 പേര്‍  രോഗനിരീക്ഷണത്തിലായി. അതോടൊപ്പം 193 പേര്‍ നിരീക്ഷണ കാലയളവ് രോഗ ക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 19285 പേര്‍ വീടുകളിലും 1176 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ വിവിധ ആശുപത്രികളിലായി രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു.   9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 
വീടുകളില്‍ നിരീക്ഷണത്തില്‍ 19285 പേരാണ് ഉള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 157 ആണ്. 1176 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 890 ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിയ്ക്കണം, തെറ്റായ വിവരം നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ല: മൻമോഹൻ സിങ്