Publish Date: Mon, 13 Jul 2020 (21:08 IST)
Updated Date: Mon, 13 Jul 2020 (21:12 IST)
തിരുവനന്തപുരം ആര്യനാട് സ്വദേശികളായ രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇതിനുശേഷമാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്.
ഇവരുടെ രോഗവിവരത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കും. രണ്ടു പോലീസ് സ്‌റ്റേഷനുകളിലെയും മുഴുവന്‍ പൊലീസുകരേയും ഉടന്‍ ക്വാറന്റൈനിലാക്കും.