Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 32 ശതമാനവും തിരുവനന്തപുരത്തുകാര്‍

കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 32 ശതമാനവും തിരുവനന്തപുരത്തുകാര്‍

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (12:25 IST)
കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 32 ശതമാനവും തിരുവനന്തപുരത്തു നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ 175പേരാണ് കൊവിഡ് മൂലം മരണപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 553 ആണെന്നറിയുമ്പോഴാണ് ഇതിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്.
 
കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോള്‍ അതില്‍ 7047 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
 
മീറ്റിങ്ങുകള്‍ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങള്‍ നടത്തുന്നത്, കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് സമരങ്ങള്‍ എന്ന പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ: ഗാന്ധി പ്രതിമയ്ക്കു മുന്നില്‍പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ സമരം