Publish Date: Tue, 23 Jun 2020 (10:31 IST)
Updated Date: Tue, 23 Jun 2020 (10:51 IST)
ഇന്നലെ ജില്ലയില്‍ പുതുതായി 1244 പേര്‍ കൊവിഡ് നിരീക്ഷണത്തിലായി. 270 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 19850 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 1312 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 21346 ആയിട്ടുണ്ട്.
ഇന്നലെ വിവിധ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ 184 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായി.