Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂന്തുറയില്‍ കൊവിഡ് പ്രതിരോധത്തിന് ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ രൂപീകരിച്ചു

പൂന്തുറയില്‍ കൊവിഡ് പ്രതിരോധത്തിന് ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ രൂപീകരിച്ചു

ശ്രീനു എസ്

, ശനി, 11 ജൂലൈ 2020 (15:38 IST)
തിരുവനന്തപുരം പൂന്തുറ പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീമിനെ രൂപീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. 
 
ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും. പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍ നിന്നും ഓരോ ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
 
പ്രദേശത്തുള്ള ആശുപത്രികള്‍ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ല. കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിംഗിന് വിധേയരാക്കണം. മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എ.ടി.എം(രാവിലെ 10 മുതല്‍ 5 വരെ) എന്നിവ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭര്‍ത്താവ് ചെയ്തത് തെറ്റ്',ഈ വിധിക്ക് ഭര്‍ത്താവ് അര്‍ഹനാണെന്ന് വികാസ് ദുബെയുടെ ഭാര്യ