Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍

ശ്രീനു എസ്
വെള്ളി, 23 ഏപ്രില്‍ 2021 (10:45 IST)
ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇന്നും നാളെയും(ഏപ്രില്‍ 23, 24) സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്  നല്‍കുകയുള്ളൂ എന്നും കളക്ടര്‍ അറിയിച്ചു. 
 
ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വെള്ളിയും ശനിയും കോവാക്സിന്‍ കുത്തിവയ്പ്പ് നല്‍കും. മറ്റുള്ള സ്ഥാപനങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന്‍ ആയിരിക്കും നല്‍കുക. ഞായറാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഉണ്ടായിരിക്കുന്നതല്ല. 
 
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ കോവാക്സിന്‍ ഫസ്റ്റ് ഡോസും വലിയതുറ കോസ്റ്റല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കോവാക്സിന്‍ സെക്കന്‍ഡ് ഡോസും  നല്‍കും. താലൂക്ക് ആശുപത്രികളിലും ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലും തിങ്കള്‍ മുതല്‍ ശനി വരെ കോവിഷീല്‍ഡ് വാക്സിന്‍ സെക്കന്‍ഡ് ഡോസ് മാത്രമേ നല്‍കുകയുള്ളൂ. മറ്റ് മേജര്‍  ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി  എത്തുന്നവര്‍ക്ക്  കോവീഷീല്‍ഡ് ഫസ്റ്റ്  ഡോസും സെക്കന്‍ഡ് ഡോസും നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments