Webdunia - Bharat's app for daily news and videos

Install App

തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലെത്തിയ യുവതി കായലില്‍ ചാടി; രക്ഷിക്കാന്‍ ചാടി അജിത് കുമാര്‍, വിഫലം

Webdunia
വെള്ളി, 23 ഏപ്രില്‍ 2021 (10:20 IST)
ഗോശ്രീ പാലത്തില്‍ തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കുന്നതിനിടെ പാലത്തിലെത്തിയ യുവതി കായലില്‍ ചാടി മരിച്ചു. ഗോശ്രീ പാലത്തില്‍ മുളവുകാട് ബോള്‍ഗാട്ടി സ്വദേശി തട്ടാംപറമ്പില്‍ വിജയന്‍ (62) ആണ് ഇന്നലെ തൂങ്ങിമരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനു ശേഷമാണ് വിജയന്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ മീന്‍ പിടിക്കാന്‍ എത്തിയവരാണ് പാലത്തിന്റെ കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന മൃതദേഹം കണ്ടതും പൊലീസിനെ വിവരമറിയിച്ചതും. 
 
വിജയന്റെ മൃതദേഹം താഴെയിറക്കുന്നതിനിടെയാണ് പള്ളിപ്പുറം സ്വദേശി വലിയവീട്ടില്‍ നെല്‍സന്റെ മകള്‍ ബ്രിയോണ നെല്‍സണ്‍ (26) പാലത്തിലെത്തിയത്. ഗോശ്രീ രണ്ടാം പാലത്തിന്റെ മുകളില്‍ നിന്ന് ബ്രിയോണ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. വിജയന്റെ മൃതദേഹം താഴെയിറക്കുന്നവര്‍ പെണ്‍കുട്ടി ചാടിയത് കണ്ടു. ബ്രിയോണ മൊബൈലില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് നില്‍ക്കുന്നവര്‍ കണ്ടിരുന്നു. അല്‍പ്പദൂരം നടന്ന ശേഷം ബ്രിയോണ പാലത്തിന്റെ കൈവരിക്കു മുകളില്‍ കയറി ചാടുകയായിരുന്നു.
 
ഒരു ഇന്റര്‍വ്യൂവിന് പോകുകയാണെന്ന് പറഞ്ഞാണ് ബ്രിയോണ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എറണാകുളത്തെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്നാണ് വേറെ ജോലിക്കായുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്. 
 
ബ്രിയോണ കായലിലേക്ക് എടുത്തുചാടിയതിനു പിന്നാലെ രക്ഷിക്കാനായി അജിത് കുമാര്‍ എന്നയാളും വെള്ളത്തിലേക്ക് ചാടി. ഏതാനും മിനിറ്റുകള്‍കൊണ്ട് അജിത് കുമാര്‍ ബ്രിയോണയെ മുടിയില്‍ പിടിച്ചു കരയ്ക്കു കയറ്റി. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ബ്രിയോണ മരണത്തിനു കീഴടങ്ങി. 

Trending: ഞാന്‍ പാട്ട് പാടി, വാണി എഴുന്നേറ്റ് ഓടി; ചിരിപ്പിച്ച് ബാബുരാജ്

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments