സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തിനശിച്ചതായി വിവരം. തീപിടുത്തമുണ്ടാകാന്‍ കാരണം കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നത് പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രിയ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും കടത്തി വിടാത്തതില്‍ സെക്രട്ടറിയേറ്റ് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. വൈകുന്നേരം അഞ്ചുമണിക്കാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്തെ എംഎല്‍എ ആയിരുന്നിട്ടുകൂടി തന്നെ കടത്തിവിടാത്തത് സംഭവത്തിലെ ദുരൂഹതയെ വെളിപ്പെടുത്തുന്നതായി വിഎസ് ശിവകുമാര്‍ പറഞ്ഞു.