Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം:  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം

ശ്രീനു എസ്

, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (16:33 IST)
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി. പുതിയ നിര്‍ദ്ദേശമനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും  മൂന്ന് തവണ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം.
 
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന അവസാന ദിവസത്തിനു മുന്‍പുള്ള ആദ്യ നാല് ദിവസത്തിനുള്ളില്‍ ആദ്യത്തെയും അഞ്ച് മുതല്‍ എട്ടു വരെയുള്ള ദിവസത്തിനുള്ളില്‍ രണ്ടാമത്തെയും പ്രസിദ്ധീകരണം നടത്തണം. പ്രചരണം അവസാനിക്കുന്നതിന്റെ ഒന്‍പത് ദിവസം മുന്‍പ് മുതല്‍ വോട്ടെടുപ്പിന് രണ്ടു ദിവസം മുന്‍പ് വരെ അവസാനത്തെ അറിയിപ്പ് നല്‍കാം.
 
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരും അവരെ നാമനിര്‍ദ്ദേശം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി