Select Your Language

Notifications

webdunia
webdunia
webdunia
webdunia

16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കും: മുഖ്യമന്ത്രി

16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കും: മുഖ്യമന്ത്രി

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 9 ഒക്‌ടോബര്‍ 2020 (13:26 IST)
16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികള്‍ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
716 പഞ്ചായത്തുകളില്‍ 4343 കോടിയുടെ പദ്ധതികള്‍ക്കാണ് ജലജീവന്‍ മിഷനിലൂടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. 564 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വര്‍ധിപ്പിച്ചും, ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും, ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളില്‍ 380 പഞ്ചായത്തുകളിലും, 23 ബ്‌ളോക്ക് പഞ്ചായത്തുകളിലും മുഴുവന്‍ വീടുകളിലും കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മഹാമാരി 11.5 കോടി ദരിദ്രരെ സൃഷ്ടിക്കുമെന്ന് ലോകബാങ്ക്