Publish Date: Tue, 13 Oct 2020 (16:28 IST)
Updated Date: Tue, 13 Oct 2020 (16:32 IST)
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍ ), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 ഒക്ടോബര്‍ മാസം 19 , 20 , 21 , 22 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും.
താല്പര്യമുള്ളവര്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.