Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 1701 കേസുകളും 101 അറസ്റ്റും

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 1701 കേസുകളും 101 അറസ്റ്റും

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 14 ഒക്‌ടോബര്‍ 2020 (08:08 IST)
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 101 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി മൂന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, ആലപ്പുഴ 11, എറണാകുളം സിറ്റി ഒന്ന്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ അഞ്ച്, പാലക്കാട് ഒന്ന്, കോഴിക്കോട് റൂറല്‍ ഒന്ന്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 17, ആലപ്പുഴ 24, തൃശൂര്‍ റൂറല്‍ 46, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ അഞ്ച്, കാസര്‍ഗോഡ് നാല് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
 
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 637 പേരാണ്. 51 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6330 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് എട്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ മൂന്നുപേർക്ക് രണ്ടാമതും കൊവിഡ് ബാധിച്ചതായി ഐസിഎംആർ