തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്.ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നത്. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് വലിയ ആശ്വാസം പകരുന്നതാണിത്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസത്തിനു വകനല്‍കുന്നതാണെങ്കിലും ജാഗ്രത ഇനിയും ശക്തിപ്പെടുത്തുകതന്നെ വേണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഈ മാസം ഏഴിന് 12,752 ആയിരുന്നു. അതിനു ശേഷം ഓരോ ദിവസവും രോഗികളുടെ എണ്ണം ക്രമേണ കുറയുകയാണ്. ഇന്നലെ (21 ഒക്ടോബര്‍) വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ രോഗം ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 9,106 ആണ്.