Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

ശ്രീനു എസ്

, ബുധന്‍, 30 ഡിസം‌ബര്‍ 2020 (13:46 IST)
നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍ പൊള്ളലേറ്റു മരണമടഞ്ഞ സംഭവത്തില്‍ കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ദമ്പതികളുടെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. 
 
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍, ഫാ. ഫിലിപ്പ് പരക്കാട്ട്, സി. വിജയകുമാര്‍ എന്നിവര്‍ അതിയന്നൂരില്‍ സംഭവം നടന്ന ലക്ഷം വീട് കോളനിയില്‍ എത്തി ദമ്പതികളുടെ മക്കളും  ബന്ധുക്കളും സമീപവാസികളുമായി സംസാരിച്ചതിന്റെ  അടിസ്ഥാനത്തിലാണ് നിലപാട് എടുത്തത്. കുട്ടിക്ക് ഏതുതരത്തിലുള്ള സംരക്ഷണം നല്‍കണമെന്ന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോടും ജില്ല ശിശുസംരക്ഷണ ഓഫീസറോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: വനിതാ കമ്മീഷന്‍