Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു

സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു

ശ്രീനു എസ്

, വെള്ളി, 19 ഫെബ്രുവരി 2021 (16:13 IST)
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ദീര്‍ഘകാല കുടിശ്ശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കിയതായും മന്ത്രി അറിയിച്ചു.
 
സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കെടുത്ത നിരവധി ആളുകളുടെ ആവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശ്ശികയായതിനാല്‍ വാഹനം ഓടിക്കാന്‍ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. എല്ലാ വിധത്തില്‍പെട്ട വാഹന ഉടമകള്‍ക്കും ആനുകൂല്യം ഉപയോഗപ്പെടുത്താം. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കുടിശ്ശിക മാര്‍ച്ച് 20 മുതല്‍ ആറ് മാസ തവണകളായി അടയ്ക്കാം.  ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കുടിശ്ശിക തുക  മാര്‍ച്ച് 20 മുതല്‍ എട്ട് മാസ തവണകളായും രണ്ട് വര്‍ഷം മുതല്‍ നാല് വര്‍ഷം വരെയുള്ള കുടിശ്ശിക തുക പത്ത്  മാസ തവണകളായും അടയ്ക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഹരിവിപണിയിലെ തകർച്ച തുടരുന്നു,സെൻസെക്‌സ് 51,000നും നിഫ്റ്റി 15,000നുംതാഴെ ക്ലോസ്‌ചെയ്തു.