Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തുള്ളത് 29,08,657 കന്നുകാലികള്‍; 6.34ശതമാനം വര്‍ധനവ്

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (17:29 IST)
കേരളത്തിലെ കാലിസമ്പത്ത് വെളിവാക്കുന്ന 20 ാമത് കന്നുകാലി സെന്‍സസ് വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു പ്രകാശനം ചെയ്തു. സെന്‍സസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്. മുന്‍ കന്നുകാലി സെന്‍സസുകളെ അപേക്ഷിച്ച് നിലവിലെ സെന്‍സസില്‍ കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവുള്ളതായി മന്ത്രി അറിയിച്ചു.
 
കാലിസമ്പത്തില്‍ 46.14 ശതമാനം കന്നുകാലികളും, 46.73 ശതമാനം ആടും 3.49 ശതമാനം എരുമയും, 0.05 ശതമാനം ചെമ്മരിയാടും 3.57 ശതമാനം പന്നിവര്‍ഗങ്ങളുമാണ്. സംസ്ഥാനത്ത് ആകെ പശു, കാള ഇനത്തിലെ കന്നുകാലികള്‍ 13,41,996 ആണ്. ഇതില്‍ 94 ശതമാനവും സങ്കരയിനത്തിലുള്ളവയാണ്. കന്നുകാലി വിഭാഗത്തില്‍ മാത്രം 1.01 ശതമാനം വര്‍ധനവുണ്ട്. 20 വര്‍ഷ കാലയളവില്‍ ആദ്യമായാണ് കന്നുകാലി ഇനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
 
സംസ്ഥാനത്ത് ആകെ എരുമ വര്‍ഗങ്ങള്‍ 1,01,504 എണ്ണമാണ്. ആകെ ആടുവര്‍ഗങ്ങള്‍ 13,59,161 എണ്ണമാണ്. 1,03,863 ആണ് ആകെ പന്നിവര്‍ഗങ്ങളുടെ എണ്ണം. പന്നിവളര്‍ത്തലിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3.30 ശതമാനം വര്‍ധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ആടു വളര്‍ത്തലില്‍ 9.08 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

അടുത്ത ലേഖനം
Show comments