Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ശ്രീനു എസ്

, തിങ്കള്‍, 22 ഫെബ്രുവരി 2021 (15:00 IST)
സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്പര്യ രീതിയിലുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം എന്നിങ്ങനെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
ചെല്ലാനം, താനൂര്‍, വെള്ളയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ക്കു പുറമെ മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം എന്നീ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങളും ഈ സര്‍ക്കാരിന്റെ കാലയളവില്‍ കമ്മീഷന്‍ ചെയ്യാനായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം, കോൺഗ്രസ്സിൽ ചേരാനില്ല, പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോകും: മാണി സി കാപ്പൻ