Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

Trivandrum

ശ്രീനു എസ്

, ശനി, 19 ജൂണ്‍ 2021 (14:27 IST)
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലക്ഷ്യ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള ആസക്തികള്‍ക്കെതിരെയുള്ള വി റ്റൂ  ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മെത്രാപ്പോലിത്ത. സമിതി പ്രസിഡന്റ് തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്‌ക്കോപ്പാ അധ്യക്ഷത വഹിച്ചു.  റവ. തോമസ് പി.ജോര്‍ജ്, ചെയര്‍മാന്‍ റവ. പി.ജെ.മാമച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെകെ ശൈലജ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാര പട്ടികയില്‍