Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധന വിരുദ്ധ മനോഭാവം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാക്കണമെന്ന് യുവജന കമ്മീഷന്‍

സ്ത്രീധന വിരുദ്ധ മനോഭാവം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാക്കണമെന്ന് യുവജന കമ്മീഷന്‍
, വെള്ളി, 2 ജൂലൈ 2021 (12:19 IST)
തിരുവനന്തപുരം: സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളര്‍ന്നുവരുന്ന തലമുറയ്ക്ക് ബോധവല്‍ക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും സജീവ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജന കമ്മീഷന്‍ സ്ത്രീധനത്തിനെതിരെ നടക്കുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ കോളേജ് സിലബസിന്റെ ഭാഗമാക്കി സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണം
 
പ്രമേയമാക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും ശുപാര്‍ശ യുവജന കമ്മീഷന്‍ കൈമാറിയത്. സ്‌കൂള്‍ കാലം മുതല്‍ക്കേ കുട്ടികള്‍ക്കിടയില്‍ ഇത്തരം സാമൂഹ്യ വിപത്തിനെതിരായ ജാഗ്രത മനോഭാവവും ജെന്റര്‍ തുല്യതയും ഉറപ്പാക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി സ്ത്രീധനവിരുദ്ധ ബോധവത്കരണം ഉള്‍ക്കൊള്ളിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പെട്രോള്‍-ഡീസല്‍ വില വര്‍ധന സര്‍ക്കാര്‍ പരാജയമാണെന്നതിനു ഉദാഹരണം'; മോദി പറഞ്ഞു, വന്‍ ബൂമറാങ്