തിരുവനന്തപുരത്ത് മകന്‍ പിതാവിനെ അടിച്ചുകൊന്നു. നേമം സ്വദേശിയായ ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മകന്‍ ക്ലീറ്റസിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ കടുത്ത മദ്യപാനിയാണ്. മദ്യപിച്ച് ദിവസവും വീട്ടില്‍ വഴക്കുണ്ടാക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.