Publish Date: Mon, 07 Nov 2022 (08:30 IST)
Updated Date: Mon, 07 Nov 2022 (08:33 IST)
തിരുവനന്തപുരത്ത് കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം കടിച്ച നായയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പോത്തന്‍കോടും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു.
അതേസമയം ഇന്നലെ പോത്തന്‍കോടും തെരുവുനായ ആക്രമണം ഉണ്ടായി. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ അനില്‍ കുമാറിനാണ് കടിയേറ്റത്.