Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഷീനില്‍ ചതഞ്ഞരഞ്ഞ അതിഥി തൊഴിലാളിയുടെ കൈ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

മെഷീനില്‍ ചതഞ്ഞരഞ്ഞ അതിഥി തൊഴിലാളിയുടെ കൈ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 നവം‌ബര്‍ 2022 (15:06 IST)
ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളിക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ കൈ 5 മണിക്കൂര്‍ നീണ്ട അതി സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് വച്ചുപിടിപ്പിച്ചത്. കൈ ചലിപ്പിച്ച് തുടങ്ങിയ ഇരുപത്തൊന്നുകാരനായ യുവാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായ യുവാവിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് അതിഥി തൊഴിലാളിക്ക് കൈകള്‍ വച്ചുപിടിപ്പിച്ച് രക്ഷിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘത്തെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
 
ഇക്കഴിഞ്ഞ ഒമ്പതിന് വൈകിട്ട് 6.15 ഓടെയാണ് അപകടത്തില്‍പ്പെട്ട അതിഥിതൊഴിലാളിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. വലത് കൈയ്യില്‍ ഇട്ടിരുന്ന വള മെഷീനില്‍ കുടുങ്ങി കൈത്തണ്ടയില്‍ വച്ച് ചതഞ്ഞരഞ്ഞ് വേര്‍പെട്ട നിലയിലായിരുന്നു.
 
പ്ലാസ്റ്റിക് സര്‍ജറി,ഓര്‍ത്തോപീഡിക്‌സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയത്. കൈയ്യിലെ പ്രധാന രണ്ട് രക്തക്കുഴലുകള്‍,സ്പര്‍ശനശേഷി, ചലനശേഷി എന്നിവ നല്‍കുന്ന ഞരമ്പുകള്‍,മറ്റ് ഞരമ്പുകള്‍, മസിലുകള്‍ എന്നിവ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് മുഖേന വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി.
 
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. കലേഷ് സദാശിവന്‍, ഡോ. എന്‍.പി. ലിഷ,ഡോ. എസ്.ആര്‍. ബൃന്ദ, ഡോ. ജെ.എ. ചാള്‍സ്, ഡോ. താര അഗസ്റ്റിന്‍, ഡോ. സി. ആതിര,ഓര്‍ത്തോപീഡിക്‌സിലെ ഡോ. ഷിജു മജീദ്, ഡോ. ദ്രുതിഷ്, ഡോ. അര്‍ജന്‍, ഡോ. പി ജിതിന്‍, ഡോ. വി. ജിതിന്‍, ഡോ. ഗോകുല്‍,അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അഞ്ജന മേനോന്‍, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദില്ലി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍