Webdunia - Bharat's app for daily news and videos

Install App

രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയില്ല; സാര്‍ജന്റിന് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:24 IST)
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിനു ശേഷം തിരികെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡ്യൂട്ടി സാര്‍ജന്റിനെ സസ്‌പെന്റ് ചെയ്തു. സെക്യൂരിറ്റി സാര്‍ജന്റ് (ഗ്രേഡ്-1) ആയ പ്രവീണ്‍ രവിയെയാണ് 1960 ലെ കേരള സിവില്‍ സര്‍വ്വീസസ് (ക്ലാസിഫിക്കേഷന്‍ കണ്‍ട്രോള്‍ & അപ്പീല്‍) ചട്ടങ്ങളിലെ ചട്ടം-10 (2) പ്രകാരം  അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍ അറിയിച്ചു.
 
ചൊവ്വാഴ്ച രാത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് സി ടി സ്‌കാന്‍ എടുത്ത ശേഷം രാത്രി 11 ന് തിരികെ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ലഭ്യമാക്കിയില്ല എന്ന പരാതി സംബന്ധിച്ച അന്വേഷണത്തിനു ശേഷമാണ് സാര്‍ജന്റിനെതിരെ നടപടിയെടുത്തത്. ഓക്‌സിജന്‍ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ സ്‌കാനിംഗിന് കൊണ്ടുപോയത്. ഓക്‌സിജന്‍ തീരുന്നതിനു മുമ്പ് രോഗിയെ തിരികെക്കൊണ്ടു പോകണമായിരുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി രോഗിയെ തിരികെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സും ഡ്രൈവര്‍മാരും സെക്യൂരിറ്റി വിഭാഗത്തിന്റെ ചുമതലയിലായതിനാല്‍ യഥാസമയം ഇടപെട്ട്  ആംബുലന്‍സ് എത്തിക്കേണ്ടത് സാര്‍ജന്റിന്റെ ചുമതല കൂടിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments