Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോപു എത്തിയത് അഖിലെന്ന വ്യാജ പേരില്‍ വേറൊരു സിം നമ്പരില്‍ നിന്നും; തിരിച്ചറിഞ്ഞ പെണ്‍കുട്ടി തിരികെ നടക്കുന്നതിനിടെ ആക്രമിച്ചു

ഗോപു എത്തിയത് അഖിലെന്ന വ്യാജ പേരില്‍ വേറൊരു സിം നമ്പരില്‍ നിന്നും; തിരിച്ചറിഞ്ഞ പെണ്‍കുട്ടി തിരികെ നടക്കുന്നതിനിടെ ആക്രമിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 29 ഡിസം‌ബര്‍ 2022 (08:46 IST)
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രണയം ഉപേക്ഷിച്ച 17കാരിയെ കാമുകന്‍ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കഴുത്തറുത്ത് കൊന്നു. വടശ്ശേരിക്കോണം കുലക്കോട് പൊയ്കയില്‍ സംഗീത നിവാസില്‍ സജീവ് മകള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സംഗീതയെയാണ് പള്ളിക്കല്‍ പ്ലാച്ചുവിള നെരുമാത്ത് കുന്നുംപുറത്ത് വീട്ടില്‍ 20 വയസ്സുള്ള ഗോപു കഴുത്തറുത്ത് കൊന്നത്. ഗോപു മായുള്ള പ്രണയം അറിഞ്ഞ വീട്ടുകാര്‍ ഉപദേശിക്കുകയും പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിക്ക് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗോപുന് തിരിച്ചു നല്‍കി. 
 
എന്നാല്‍ ഗോപു, വേറൊരു സിം നമ്പരില്‍ നിന്നും അഖില്‍ എന്ന പേരില്‍ കുട്ടിയുമായി സൗഹൃദം തുടര്‍ന്നു. എന്നാല്‍ സംശയം തോന്നിയ പെണ്‍കുട്ടി അഖിലന്ന പേരിലും സൗഹൃദം തുടരാന്‍ സമ്മതിച്ചു. പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് വാശിപിടിച്ച് അഖില്‍ എന്ന പേരില്‍ ഗോപു ഇന്നലെ 28 12 2002 പുലര്‍ച്ചെ പന്ത്രണ്ടര മണിയോടുകൂടി പെണ്‍കുട്ടിയെ കുട്ടിയെ വടശ്ശേരിക്കുള്ള വീട്ടില്‍ നിന്നും വിളിച്ചിറക്കി. ഇരുചക്രവാനത്തില്‍ ഹെല്‍മറ്റ് ധരിച്ച് എത്തിയ ഗോപുവിന്റെ നേരിട്ടുള്ള സംസാരത്തില്‍ നിന്നും തിരിച്ചറിഞ്ഞ പെണ്‍കുട്ടി വീട്ടിലേക്ക് തിരികെ പോകാന്‍ ശ്രമിച്ചെങ്കിലും ഗോപു കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ ആഴമേറിയ മുറിവ് ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍ കുട്ടിയുടെ അലര്‍ച്ച കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടി വരുമെന്ന് പേടിച്ച് പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് രാവിലെയോടുകൂടി പിടികൂടുക യായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേബിള്‍ സര്‍വീസും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തുന്നു; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്