Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് പതിനാറുകാരനെ പീഡിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്; കേരളത്തില്‍ ആദ്യം

തിരുവനന്തപുരത്ത് പതിനാറുകാരനെ പീഡിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്; കേരളത്തില്‍ ആദ്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ഫെബ്രുവരി 2023 (17:33 IST)
പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെണ്ടറായ പ്രതി ചിറയിന്‍കീഴ് ആനന്ദലവട്ടം എല്‍ പി എസ്സിന് സമീപം സന്‍ജു സാംസണ് (34) ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെണ്ടറെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നു. 
                   
2016 ഫെബ്രുവരി 23 ഉച്ചയ്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചിറയിന്‍കീഴ് നിന്ന് ട്രയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.തുടര്‍ന്ന് കുട്ടിയെ തമ്പാനൂര്‍ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി  പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിക്കൊപ്പം പോകില്ലായെന്ന് കുട്ടി വിസമ്മതിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു. 
 
പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാന്‍ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു.കുട്ടി  ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേയസ്ബുക്ക് മെസ്സന്‍ജറിലൂടെ മെസേജുകള്‍ അയച്ചു. കുട്ടിയുടെ ഫെയ്‌സ് ബുക്കില്‍ അമ്മയുടെ ഫോണില്‍ ടാഗ്ഗ് ചെയ്തിട്ടുണ്ട് .മെസേജുകള്‍ കണ്ട അമ്മയ്ക്ക് സംശയിച്ച് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്റെ വിവരം   അമ്മ അറിയുന്നത്.തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പറയുന്നത്.തമ്പാനൂര്‍ പൊലീസിനെ ഉടനെ വിവരം അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച് തമ്പാനൂര്‍ വരുത്തി അറസ്റ്റ് ചെയ്തു.
                      
സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി വനിതാ  ട്രാന്‍സ്‌ജെന്‍ഡറായി  (ട്രാന്‍സ് വുമണ്‍) മാറി. സംഭവ സമയത്തും  ട്രാന്‍സ്‌ജെന്‍ഡറായിരുന്നെന്നും ഷെഫിന്‍ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ പൊട്ടന്‍സി പരിശോധന പൊലീസ് നടത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യാകപ്പ് വേദിയെ പറ്റിയുള്ള ചർച്ചകൾ തുടരവെ പാകിസ്ഥാനിലെ ക്വറ്റ സ്റ്റേഡിയത്തിന് സമീപം സ്ഫോടനം