Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കുട്ടികളെയുള്‍പ്പെടെ നാലു പേരെ കടിച്ച തെരുവുനായ ചത്തു

തിരുവനന്തപുരത്ത് കുട്ടികളെയുള്‍പ്പെടെ നാലു പേരെ കടിച്ച തെരുവുനായ ചത്തു

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 16 ജൂലൈ 2023 (15:17 IST)
തിരുവനന്തപുരത്ത് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ കടിച്ച തെരുവുനായ ചത്തു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് കടിയേറ്റിരുന്നത്. വെങ്ങാനൂര്‍ പഞ്ചായത്ത്, പുത്തന്‍കാലം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം നടത്തിയത്. ഇന്ന് രാവിലെയാണ് തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് മുഖത്താണ് കടിയേറ്റത്.
 
കടിയേറ്റവര്‍ക്ക് കഴിഞ്ഞ ദിവസം തന്നെ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ നല്‍കിയിരുന്നു. നായയ്ക്ക് പേവിഷ ബാധ ഉണ്ടോന്ന് പരിശോധിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടികളെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത