Publish Date: Sat, 05 Aug 2023 (16:24 IST)
Updated Date: Sat, 05 Aug 2023 (16:25 IST)
വിതുരയില്‍ കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. ജോലിക്കുപോകുമ്പോഴാണ് കരടിയുടെ ആക്രമണം ഉണ്ടായത്.
കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശിവദാസന്‍ അടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയെങ്കിലും കരടിയും പിന്നാലെ കയറി. മരത്തില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവദാസനെ രക്ഷിച്ചത്.