Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്തെ തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരത്തെ തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 17 ഓഗസ്റ്റ് 2020 (07:52 IST)
ജില്ലയിലെ തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എന്നാല്‍ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോര്‍ത്ത്, തുമ്പ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാര്‍, ഹാര്‍ബര്‍, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂര്‍, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്പലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പൂവാര്‍ ബണ്ട്, പൂവാര്‍ ടൗണ്‍, പൂവാര്‍, ബീച്ച്, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാര്‍ഡ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്പഴിഞ്ഞി, പൊഴിയൂര്‍, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂര്‍, പൊഴിക്കര ബീച്ച്, വെങ്കടമ്പ്, പൂഴിക്കുന്ന്, ഹൈസ്‌കൂള്‍, ഓരംവിള എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരും. 
 
ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസിച്ചും മത്സ്യബന്ധനം നടത്താം. മത്സ്യച്ചന്തകള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് അതാത് വാര്‍ഡുകള്‍ക്ക് ഉള്ളില്‍ മാത്രം വില്‍പ്പന നടത്താം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് കസ്റ്റഡിയിലെ പ്രതി തൂങ്ങിമരിച്ചു