Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; മുനിസിപ്പല്‍ അധ്യക്ഷന്മാരെയും ഇന്നു തെരഞ്ഞെടുക്കും

മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; മുനിസിപ്പല്‍ അധ്യക്ഷന്മാരെയും ഇന്നു തെരഞ്ഞെടുക്കും

ശ്രീനു എസ്

, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (09:40 IST)
കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്.
 
ജില്ലാ കളക്ടറാണു കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വരണാധികാരി. സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് അസിസ്റ്റന്റ് ഡയറക്ടറാണു നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ വരണാധികാരി. നെടുമങ്ങാട് - ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ - ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, വര്‍ക്കല - റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം എന്നിവരാണ് മറ്റു മുനിസിപ്പാലിറ്റികളിലെ വരണാധികാരികള്‍.
 
ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട് മെഡിക്കല്‍ കോളേജിനെ കുറിച്ചുള്ള സര്‍ക്കാര്‍ തീരുമാനം ദിവസങ്ങള്‍ക്കുള്ളില്‍ വരും: മുഖ്യമന്ത്രി