തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ നിയന്ത്രണങ്ങള്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തുരം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒപി ടിക്കറ്റ് വിതരണം രാവിലെ 8 മണി മുതല്‍ 12 മണിവരെയായി പുനക്രമീകരിച്ചു. ചികിത്സയ്‌ക്കെത്തുന്ന രോഗി അവശനിലയിലാണെങ്കില്‍ ഒപ്പം രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും സഹായിയായി അനുവദിക്കും. അതോടൊപ്പം തന്നെ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. നാളെ മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.