തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു; ട്രെയിൻ സർവീസ് മുടങ്ങി
തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു; ട്രെയിൻ സർവീസ് മുടങ്ങി
Publish Date: Wed, 15 Aug 2018 (12:57 IST)
Updated Date: Wed, 15 Aug 2018 (12:59 IST)
കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിൻ സർവീസ് മുടങ്ങി. ഗതാഗതം തൽക്കാലം നിർത്തിവയ്‌ക്കുകയും ചെയ്‌തു. മണ്ണു നീക്കിക്കൊണ്ടിരിക്കുകയാണ്.
ഐലൻഡ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും. ആലുവ പാലത്തിൽ വെള്ളം അപകടനിലയിലെത്തിയിട്ടില്ലെങ്കിലും വെള്ളം പൊങ്ങുന്നതിനാൽ ആലുവയ്ക്കും തൃശൂരിനുമിടയിൽ വേഗനിയന്ത്രണത്തിനു സാധ്യത.