Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം നഗരത്തില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; വാഹനഗതാഗതം അനുവദിക്കില്ല

തിരുവനന്തപുരം നഗരത്തില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; വാഹനഗതാഗതം അനുവദിക്കില്ല

ശ്രീനു എസ്

, തിങ്കള്‍, 6 ജൂലൈ 2020 (08:03 IST)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ ഇന്നു രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിച്ചു. നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടച്ചു. ഈസഹചര്യത്തില്‍ നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
 
ഒരാഴ്ചത്തേക്ക് തിരുവനന്തപുരത്തെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജില്ലയില്‍ സാമൂഹിക വ്യാപനം തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിക്കടുത്തുള്ള ഫോർവേഡ് എയർബേസ് സർവസജ്ജം, നിരന്തരം നിരീക്ഷണ പറക്കലുകൾ നടത്തി വ്യോമസേന