അയ്യോ ഡോക്ടര്‍ ... ഞാന്‍ ഒരു സ്‌ക്രൂ വിഴുങ്ങി... സിസ്റ്റര്‍ വേഗം മുളങ്കമ്പിന്റെ അറ്റത്തൊരു കാന്തം കെട്ടി കൊണ്ട് വരൂ ...
ഷുഗര്‍ അല്‍പ്പം കൂടുതല്‍ ആണ്... വിഷമിക്കേണ്ട പ്രതിവിധിയുണ്ട്... ദിവസം നാലഞ്ചു നേരം ലഡുവും ജിലേബിയും ശീലമാക്കുക പിന്നെ ഷുഗറിന്റെ പൊടി പോലും കാണില്ല !
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു.
ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ആയുഷ് ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തി അവര്‍ക്ക് അലോപ്പതി മരുന്നുകള്‍ എഴുതാനുള്ള അധികാരം കൊടുക്കാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെയാണ് ഇപ്പോള്‍ ട്രോള്‍ന്മാര്‍.