“ അല്ലയോ അജൂ, താങ്കള്‍ ഇനി മുതല്‍ കേരള റോജര്‍ ഫെഡറര്‍ എന്നറിയപ്പെടും”; വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായ അജുവിന് ട്രോളാശംസകള്‍
ഇരട്ടക്കുട്ടികൾ, അജുവിന് ഇരട്ടി ട്രോൾ
ആദ്യമുണ്ടായത് ഇരട്ടക്കുട്ടികള്‍. ഒരാണും പെണ്ണും. ഇപ്പോഴിതാ ഭാഗ്യം വീണ്ടും ഇരട്ടക്കുട്ടികള്‍. രണ്ട് ആണ്‍കുട്ടികള്‍. അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍ എന്നു കേട്ടപ്പോൾ പലരുടെയും മുഖത്ത് ആകാംക്ഷയും കൗതുകവുമായിരുന്നു. പിന്നാലെ എത്തിയത് ട്രോൾ മഴയാണ്. ആശംസകൾ പോലും ട്രോൾ രൂപത്തിൽ.
ഇന്നലെ ഫേസ്‌ബുക്കിൽ ട്രെൻഡിങിൽ ഒന്നാമതെത്തി അജുവിന്റെ പേര്. നടൻ സലിം കുമാർ വരെ ട്രോളാശംസകളുമായി എത്തി. അജു തന്നെയാണ് യഥാർഥ സൂപ്പർസ്റ്റാർ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
‘വീണ്ടും ഇരട്ടകുട്ടികളുടെ അച്ഛൻ’. അജുവിന് ആശംസകൾ നിവിൻ പോളി കുറിച്ചു. ‘ഇനിയിപ്പൊ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിക്കാം അല്ലെ? ഞാൻ കളിപ്പാട്ടം മേടിച്ച് മുടിയുമെന്ന് സുഹൃത്തും നടനുമായ നീരജ് മാധവ്.
പിന്നാലെ ട്രോളന്മാർക്ക് നന്ദി പറഞ്ഞ് അജുവും എത്തി. ഇന്നലത്തെ ട്രോള്‍ മഴയ്ക്ക് പിന്നിൽ പ്രവർത്തിച്ച കേരള ഫയർ ഫോഴ്‌സിനും എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി" എന്ന് അജു ഫേസ്‌ബുക്കില്‍ കുറിച്ചു.