Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്നത് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ചിട്ട്; സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ മടങ്ങാമെന്ന് തൃ‌പ്തി ദേശായി

ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സർക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃ‌പ്തി ദേശായി.

വന്നത് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ചിട്ട്; സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ മടങ്ങാമെന്ന് തൃ‌പ്തി ദേശായി

തുമ്പി ഏബ്രഹാം

, ചൊവ്വ, 26 നവം‌ബര്‍ 2019 (09:14 IST)
ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സർക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃ‌പ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നെന്നും എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ മടങ്ങാമെന്നും തൃ‌പ്തി പറഞ്ഞു. 
 
ഇന്ന് നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അഞ്ചംഗ സംഘമാണ് ഇവരുടെ ഒപ്പമുള്ളത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് സംഘത്തിലുള്ള മറ്റ് യുവതികള്‍. സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
 
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനൊരുങ്ങിയിരുന്നു. എന്നാല്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലേക്ക് യാത്ര തിരിച്ച ബിന്ദു അമ്മിണിക്കെതിരെ പ്രതിഷേധം; മുളക് പൊടിയെറിഞ്ഞെന്ന് പരാതി