Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷോക്കേറ്റ് ആന ചരിഞ്ഞു; പുല്ലു‌പറിക്കാൻ എത്തിയ ആൾ ആനക്കൊമ്പ് മുറിച്ചുകൊണ്ട് വീട്ടിൽ പോയി

സമീപപ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയുടെ വീട്ടില്‍ നിന്ന് കൊമ്പ് കണ്ടെത്തിയത്.

ഷോക്കേറ്റ് ആന ചരിഞ്ഞു; പുല്ലു‌പറിക്കാൻ എത്തിയ ആൾ ആനക്കൊമ്പ് മുറിച്ചുകൊണ്ട് വീട്ടിൽ പോയി

തുമ്പി ഏബ്രഹാം

, വ്യാഴം, 9 ജനുവരി 2020 (09:37 IST)
നേര്യമംഗലത്ത് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ ജഡത്തില്‍ നിന്ന് കാണാതായ ആനക്കൊമ്പ് വനപാലകര്‍ കണ്ടെടുത്തു. സമീപപ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയുടെ വീട്ടില്‍ നിന്ന് കൊമ്പ് കണ്ടെത്തിയത്. 
 
25 വയസിലധികം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് ആറ് മാസം പഴക്കമുണ്ടായിരുന്നു. കൊമ്പുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് സ്ഥിരമായി പുല്ലുപറിക്കാന്‍ വരുന്ന ഒരാളെക്കുറിച്ച്‌ വിവരം കിട്ടി. ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയ്ക്കിടെയാണ് വീടിന്റെ പിറകു വശത്തുനിന്ന് രണ്ട് കൊമ്പുകൾ കണ്ടെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കിന് പിന്നാലെ തെരുവ് നായ ഓടി വന്നു; ഭയന്ന് വീണ വീട്ടമ്മ തലയിടിച്ച് മരിച്ചു