Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

കൊവിഡ് പടരുന്നു, തലസ്ഥാനത്തെ തീരപ്രദേശങ്ങൾ പത്ത് ദിവസത്തേക്ക് അടച്ചു

തീരദേശം
, ശനി, 18 ജൂലൈ 2020 (17:16 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തെ തീരപ്രദേശങ്ങളിൽ പത്ത് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും. തീരപ്രദേശത്തേക്ക് വരുന്നതിനോ  ഇവിടെ നിന്ന് പുറത്തേക്ക് പോകുവാനോ ആരെയും അനുവദിക്കില്ല.ഇടവ-പെരുമാതുറ, പെരുമാതുറ- വിഴിഞ്ഞം,വിഴിഞ്ഞം-പൊഴിയൂർ എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തും.
 
തലസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടായ ഇടങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.തീരപ്രദേശങ്ങളിൽ ലോക്ക്ഡൗൺ കാലയളവിൽ ഭക്ഷ്യവസ്തുക്കളടക്കം അവശ്യവസ്തുക്കൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. അതേസമയം തീരദേശത്തെ ജനങ്ങൾക്ക് അവിടെ തന്നെ ചികിത്സയൊരുക്കും.രോഗികൾ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിക്കും. തമിഴ്നാട് അതിർത്തിയുള്ള പ്രദേശങ്ങളിലും കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം