Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു; രണ്ട് സി പി എം പ്രവർത്തകരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തു, വിമർശനവുമായി പ്രതിപക്ഷ നേതാവ്

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു; രണ്ട് സി പി എം പ്രവർത്തകരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തു, വിമർശനവുമായി പ്രതിപക്ഷ നേതാവ്

ചിപ്പി പീലിപ്പോസ്

, ശനി, 2 നവം‌ബര്‍ 2019 (11:45 IST)
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്
 
നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥികളാണ്  രണ്ടുപേരും. പാലക്കാട്   മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
 
അതേസമയം, പൊലീസിന്റെ ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന നടപടികളല്ല പിണറായി വിജയന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു; സ്‌കൂള്‍ ഉടമയ്ക്ക് 20 വര്‍ഷം കഠിന തടവ്