വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - 30 പേര്‍ക്ക് പരിക്ക്
വിനോദയാത്രാ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു
Publish Date: Sat, 09 Sep 2017 (07:46 IST)
Updated Date: Sat, 09 Sep 2017 (07:49 IST)
വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞു രണ്ടു വിദ്യാർഥിനികൾ മരിച്ചു. മുപ്പതുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥിനികളായ മുണ്ടക്കയം വരിക്കാനി വളയത്തില്‍ വീട്ടില്‍ മെറിന്‍ സെബാസ്റ്റ്യന്‍, സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പാലീത്തുമോളേല്‍ ഐറിന്‍ മരിയ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതുമണിയോടെ മാഗഡി അണക്കെട്ടിനു സമീപത്തുവച്ചാണ് അപകടം നടന്നത്. കനത്ത മഴയായതിനാല്‍ റോഡിൽ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡാമിന് സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ബസിനടിയില്‍പ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.