കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ശക്തമായ കാറ്റിലും കോളിലും പെട്ടാണ് വള്ളം മുങ്ങിയത്. കരുനാഗപ്പള്ളി പുത്തന്‍തുറ സ്വദേശികളായ ഡാനി, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം ശക്തിക്കുളങ്ങരയിലാണ് സംഭവം.
അഞ്ചുപേര്‍ അടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. അപകടത്തിൽ രക്ഷപ്പെട്ട മൂന്നു പേരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരണപ്പെട്ടവരുടെ മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.