മൂന്നു പേര്‍ക്കൊപ്പം കഴിഞ്ഞ യുവതിക്കായി പുതിയ കാമുകന്മാര്‍ നടുറോഡില്‍ ഏറ്റുമുട്ടി; കൂട്ടയടിക്കൊടുവില്‍ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം പോയി

മൂന്നു പേര്‍ക്കൊപ്പം കഴിഞ്ഞ യുവതിക്കായി പുതിയ കാമുകന്മാര്‍ നടുറോഡില്‍ ഏറ്റുമുട്ടി; കൂട്ടയടിക്കൊടുവില്‍ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം പോയി

Webdunia
ഞായര്‍, 5 ഓഗസ്റ്റ് 2018 (12:51 IST)
കാമുകിക്കുവേണ്ടി കാമുകന്മാര്‍ നടുറോഡില്‍ ഏറ്റുമുട്ടിയതിനു പിന്നാലെ യുവതി മറ്റൊരു കാമുകനൊപ്പം പോയി. ബെംഗളൂരു - നെലമംഗല ഹൈവേയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്‌ചയാണ് സിനിമയെ പോലും വെല്ലുന്ന രംഗങ്ങള്‍ നടുറോഡിലും പൊലീസ് സ്‌റ്റേഷനിലുമായി നടന്നത്.

ശശികല എന്ന യുവതിയുടെ പേരിലായിരുന്നു കാമുകന്മാര്‍ നടുറോഡില്‍ ഏറ്റുമുട്ടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ചികാബിദാരുകല്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമായിരുന്നു യുവതി ഒരു വര്‍ഷമായി ജീവിച്ചിരുന്നത്. വിവാഹം കഴിക്കാതെയാണ് ബന്ധം തുടര്‍ന്നത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാള്‍ അടുത്തിടെ ശശികലയോട് വിവാഹഭ്യര്‍ഥന നടത്തുകയും യുവതി സമ്മതമറിയിക്കുകയും ചെയ്‌തതാണ് പ്രശ്‌നകാരണം. ശനിയാഴ്‌ച ശശികലയും സിദ്ധാരാജുവും ബസ് സ്‌റ്റോപ്പില്‍ സംസാരിച്ചു നില്‍ക്കുന്നത് മൂര്‍ത്തി കാണുകയും സിദ്ധാരാജുവിനെ കൈയേറ്റം ചെയ്‌തതുമാണ് വഴക്കില്‍ കലാശിച്ചത്.

ഹൈവേയില്‍ വെച്ച് സിദ്ധാരാജുവും മൂര്‍ത്തിയും ഏറ്റുമുട്ടിയതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരെയും കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. പ്രശ്‌ന പരിഹാരത്തിനായി ആര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് ശശികലയോട് പൊലീസ് ചോദിച്ചപ്പോള്‍ രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നും സുഹൃത്തായ മൂന്നാമത്തെയാള്‍ക്കൊപ്പം പോകുകയാണെന്നും യുവതി അറിയിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷന്‍ സാക്ഷിയായത്.

2000ത്തില്‍ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010ല്‍ ഈ ബന്ധം തകര്‍ന്നു. പിന്നീട് രമേശ് കുമാര്‍ എന്നയാള്‍ക്കൊപ്പം താമസിച്ചെങ്കിലും 2015ല്‍ ഈ ബന്ധം അവസാനിച്ചു. പിന്നീട് 2017വരെ മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞ ശശികല ഇയാളെ ഉപേക്ഷിച്ച് മൂര്‍ത്തിയുടെ കൂടെ താമസം ആരംഭിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments