Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം, അന്വേഷണം തുടർന്ന് പോലീസും ആരോഗ്യവകുപ്പും

two month old baby death Kozhikode

അഭിറാം മനോഹർ

, ചൊവ്വ, 8 ജൂലൈ 2025 (12:59 IST)
കോഴിക്കോട് കാക്കൂരില്‍ ക്ലിനിക്കില്‍ ചേലാ കര്‍മ്മത്തിനെത്തിച്ച 2 മാസം പ്രായമുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അന്വേഷണം തുടരുന്നു. മരണകാരണത്തില്‍ വ്യക്തത ലഭിക്കുന്നതിനായി കുഞ്ഞിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി പോലീസ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും.
 
സംഭവത്തെ പറ്റി അന്വേഷിക്കാനായി ആരോഗ്യവകുപ്പ് നിയോഗിച്ച സംഘം ഇന്ന് റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ആരോപണം നേരിടുന്ന സ്വകാര്യ ക്ലിനിക്കിലെത്തിയ ആരോഗ്യവകുപ്പ് സംഘം കുട്ടിക്ക് നല്‍കിയ മരുന്നുകളുടെ വിശദാംശങ്ങള്‍ ഇന്നലെ പരിശോധിച്ചിരുന്നു. ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നതാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നത്തേത് സൂചന മാത്രം, ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല ബസ് സമരം