Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം; മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ

സംസ്ഥാനത്ത് ചൂട് കൂടികൊണ്ടിരിക്കുകയാണെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Sun stroke
, ഞായര്‍, 24 മാര്‍ച്ച് 2019 (16:36 IST)
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്.തിരുവനന്തപുരം പാറശാല അയര സ്വദേശി കരുണാകരന്‍, കണ്ണൂര്‍ വെള്ളോറയില്‍ കാടന്‍വീട്ടില്‍ നാരായണന്‍ (67) എന്നിവരെയാണ് സൂര്യാഘാതമേറ്റ് മരിച്ചതായി സംശയിക്കുന്നത്. ഇരുവരുടേയും ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ട്.
 
കരുണാകരനെ ഇന്ന് ഉച്ചയ്ക്കാണ് വീടിന് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യാഘാതമാണ് മരണം കാരണമെന്ന് കരുതുന്നതായി മൃതദേഹം പരിശോധിച്ചതിന് ശേഷം താലൂക്ക് അശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുകയുള്ളു.
 
കണ്ണൂര്‍ വെള്ളോറയില്‍ കാടന്‍വീട്ടില്‍ നാരയണനേയും വീടിന് സമീപത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പോള്ളലേറ്റ് ത്വക്ക് ഉരിഞ്ഞ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം . ഈ മാസം ആദ്യം ആലുവയില്‍ സൂര്യാഘാതമേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു.സംസ്ഥാനത്ത് ചൂട് കൂടികൊണ്ടിരിക്കുകയാണെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബിജെപിയോടുള്ള നിലപാടിൽ വെള്ളം ചേർക്കുന്ന തീരുമാനം അരുത്'; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ എതിരഭിപ്രായം അറിയിച്ച് കോണ്‍ഗ്രസിലെ ചില ദേശീയ നേതാക്കൾ