Webdunia - Bharat's app for daily news and videos

Install App

ഇരുചക്ര വാഹന യാത്രയില്‍ സാരിയും മുണ്ടും ധരിക്കുന്നവര്‍ ശ്രദ്ധിക്കുക ! പതിയിരിക്കുന്ന അപകടം

ടൂവീലറുകളില്‍ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം

രേണുക വേണു
ചൊവ്വ, 14 മെയ് 2024 (10:20 IST)
ഇരുചക്ര വാഹന യാത്രയില്‍ സാരിയും മുണ്ടും ധരിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വസ്ത്ര ധാരണം കാരണം ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 
 
എംവിഡിയുടെ മുന്നറിയിപ്പ് ഇങ്ങനെ 
 
ഇരുമെയ്യാണെങ്കിലും...11.O
 
വസ്ത്രധാരണം തികച്ചും ഒരു വ്യക്തിസ്വാതന്ത്ര്യവിഷയമാണ് എന്ന പൊതുബോധത്തില്‍, മിക്കപ്പോഴും വിവാദമാക്കപ്പെടുന്ന ഒരു രാഷ്ട്രീയസാമൂഹികകാലഘട്ടമാണിത്. സ്വകാര്യമാണെങ്കിലും, ആവിഷ്‌കാരസ്വാതന്ത്ര്യമായും അഹങ്കാരപ്രദര്‍ശനമായും പൊതുയിടപ്രധാനവുമാണത്. തൊഴിലിടങ്ങളില്‍ മാത്രമല്ല വിശേഷാവസരങ്ങളിലും വിവിധ വിശ്വാസങ്ങള്‍ക്കും ഒക്കെ വ്യത്യസ്ത വസ്ത്രധാരണനിഷ്ഠകളുള്ള ഒരു സമൂഹമാണ് നമ്മുടേത്
യാത്രകളില്‍ സുരക്ഷയ്ക്ക് നാം അത്ര പരിഗണന നല്‍കുന്നില്ല എന്നതിന്റെ സൂചനകളാണ് വര്‍ദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ പുതുമയാര്‍ന്ന കാരണങ്ങളാലുള്ള റോഡപകടങ്ങള്‍. വസ്ത്രധാരണപിശകുകള്‍ മരണകാരണമായ ഇരുചക്രവാഹന അപകടങ്ങള്‍ എണ്ണത്തില്‍ അത്ര കുറവല്ല എന്ന് കണക്കുകളും പറയുന്നു.
 
വസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ കവചം, പിന്നിലിരിക്കുന്നയാളുടെ വസ്ത്രഭാഗങ്ങള്‍ ടയറുകളില്‍ കുടുങ്ങാതിരിക്കാനുള്ള ഒന്ന് മോട്ടോര്‍ സൈക്കിളുകളില്‍ MVAct Sec 128, CMV Rule 123, KMV Rule 255 പ്രകാരം നിര്‍ബന്ധമാക്കിയിട്ടുള്ളത് പരക്കെ അറിയപ്പെടുന്നതു തന്നെ സാരീ ഗാര്‍ഡ് എന്നാണ്. Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ടൂ വീലറില്‍ യാത്രക്കാരന്റെ ''ബോഡി ഗാര്‍ഡ്'' ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക
 
ടൂവീലറുകളില്‍ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയില്‍, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീര്‍ണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണമത്. 'കാലന്റെ കയറി'ലും 'കാലകൈയ്യന്മാര്‍ക്കി'ടയിലുമാണ് എന്നും യാത്രയെന്നതിനാല്‍ ഒരപകടം പ്രതിരോധിക്കാന്‍ തക്കവിധമുള്ള കവച കുണ്ഡലങ്ങള്‍ കൂടിയാവണം വസ്ത്രധാരണം.

ചീറിപ്പാഞ്ഞുവരുന്ന കുഞ്ഞന്‍ ബോളിനെ നേരിടാന്‍ ബാറ്റ്‌സ്മാനും വിക്കറ്റ്-ഗോള്‍കീപ്പര്‍മാരും ഏറെ കവചങ്ങള്‍ ധരിക്കുന്നത് നമുക്കറിയാം. ഒരു ബൈക്ക് റാലി റൈഡര്‍ അഭിമുഖീകരിക്കുന്നതിനേക്കാള്‍ അപ്രതീക്ഷിത സാഹചര്യങ്ങളുള്ള റോഡുകളില്‍ ഒരു സുരക്ഷാശീലം വസ്ത്രധാരണത്തിലും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
 
മുണ്ട്, ഷര്‍ട്ട്, സാരി, ചുരിദാര്‍, ഷോളുകള്‍, വിശേഷവിശ്വാസവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങള്‍ ശരീരത്തോട് ഇറുകി ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലാക്കാന്‍ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക.

വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും, ജീവന്മരണാവസ്ഥകള്‍ക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുന്‍കരുതലുകള്‍ മാത്രമാണ്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments