അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
അരുവിയില്‍ കുളിക്കാനിറങ്ങിയ ഈരാറ്റുപേട്ട മ്റ്റയ്ക്കാട് നരിക്കാറ ഷെരീഫിന്‍റെ മകന്‍ സാജിദ് (18), തലപ്പള്‍ലില്‍ സി.കെ.പി അലിയാരിന്‍റെ മകന്‍ അജ്മല്‍ (19)എന്നീ യുവാക്കള്‍ മുങ്ങിമരിച്ചു.
അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഈരാറ്റുപേട്ട മ്റ്റയ്ക്കാട് നരിക്കാറ ഷെരീഫിന്‍റെ മകന്‍ സാജിദ് (18), തലപ്പള്‍ലില്‍ സി.കെ.പി അലിയാരിന്‍റെ മകന്‍ അജ്മല്‍ (19) എന്നിവരാണ് ചേന്നാട് മാളിക വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചത്.
രണ്ട് ബൈക്കുകളിലായി അരുവിയിലെ വെള്ളച്ചാട്ടം കാണാനായി എത്തിയ ആറംഗ സംഘം കുളിക്കാനെത്തിയത്. എന്നാല്‍ വെള്ളച്ചാട്ടത്തിനു സമീപത്തെ വഴുക്കലുള്ള പാറയില്‍ നില്‍ക്കുമ്പോള്‍ ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണത് എടുക്കാനായി ശ്രമിച്ചതാണ് സാജിദും അജ്മലും 300 അടിയോളം താഴ്ചയുള്ള പാറയിലേക്ക് വീഴാന്‍ കാരണമായത്.
ഈരാറ്റുപേട്ട നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.