Webdunia - Bharat's app for daily news and videos

Install App

ഒരു മന്ത്രി വിളിച്ചാൽ ഫോണെടുക്കില്ല, വിളിക്കുന്നത് നാടിന്റെ കാര്യങ്ങൾക്കാണ്: പരാതിയുമായി യു പ്രതിഭ

Webdunia
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (17:09 IST)
സംസ്ഥാനത്തെ ഒരു മന്ത്രി ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പേരെടുത്ത് പറയാതെ വിമർശിച്ച് സി‌പിഎം എംഎൽഎ യു പ്രതിഭ. എത്ര തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചു വിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നും കായംകുളം എംഎൽഎ പരാതിപ്പെട്ടു.പൊതു ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയെ സാക്ഷി നിർത്തിയായിരുന്നു എംഎൽഎയുടെ പരാതി.
 
മറ്റെല്ലാ മന്ത്രിമാരും വിളിച്ചാൽ ഫോണെടുക്കും. അതിന് പറ്റാത്തവർ തിരികെ വിളിക്കും. എന്നാൽ ഒരു മന്ത്രി മാത്രം ഫോണ്‍ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളത്. മന്ത്രിയെ പേരെടുത്ത് പറയാതെ പ്രതിഭ എംഎൽഎ പറഞ്ഞു. അതേസമയം എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എംഎൽഎ കൂട്ടിചേർത്തു.
 
സിപിഎം നേതാവും മന്ത്രിയുമായ വി. ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് മന്ത്രിക്കെതിരെ പാര്‍ട്ടിയുടെ എംഎൽഎ തന്നെ അതൃപ്‌തി പ്രകടമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍

അടുത്ത ലേഖനം
Show comments